15 ട്രെയിനുകള്‍ക്ക് പുതുതായി സ്‌റ്റോപ്പ്; രണ്ടുട്രെയിനുകള്‍ക്ക് കാസര്‍കോട് സ്‌റ്റോപ്പ്, ട്രെയിനുകള്‍ ഇതാണ്..

കാസര്‍കോട്: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തിതുടങ്ങും. ദാദര്‍ – തിരുനെല്‍വേലി – ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതലും, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍ (20923/20924) 17 മുതലും കാസര്‍കോട് നിര്‍ത്തും. തിരുവനന്തപുരം – മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) 15 മുതല്‍ ഏഴിമലയില്‍ നിര്‍ത്തും. ഏറനാട് എക്‌സ്പ്രസ് (16605/16606) 15 മുതല്‍ പഴയങ്ങാടിയില്‍ നിര്‍ത്തും. കണ്ണൂര്‍ – യശ്വന്ത്പൂര്‍ കണ്ണൂര്‍ (16528/16527) പരപ്പനങ്ങാടിയില്‍ ഓഗസ്റ്റ് 15 മുതല്‍ നിര്‍ത്തും.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
hajikmutak

കൊടകര കുഴൽപ്പന കേസിൽ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം പിണറായി വിജയൻറെ മകളുടെ കാര്യം മാത്രം പറഞ്ഞിട്ട് കാര്യമില്ല അനീതി ഇടപാട് നിയമം എല്ലാവർക്കും ബാധകമാണ്

RELATED NEWS

You cannot copy content of this page