കാസര്‍കോട്: നിരവധി അക്ബാരി കേസില്‍ പ്രതിയായ യുവാവ് 98 കുപ്പി മദ്യവുമായി
അറസ്റ്റില്‍. മാലങ്കല്ല് സ്വദേശി സനീഷ് സൈമണ്‍ (37) നെ രാജപുരം സിഐ കൃഷ്ണന് കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാല് കുപ്പി മദ്യവുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് സനീഷ് പിടിയിലായത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടില്‍ മദ്യമുണ്ടെന്ന് മൊഴി നല്‍കിയത്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പരിശോധിച്ചപ്പോള്‍ സഞ്ചികളില്‍ സുക്ഷിച്ച 88 കുപ്പി മദ്യം കൂടി കണ്ടെടുത്തു. മൊത്തം 96 കുപ്പികളിലായി 45.5 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ബീവറേജ് ഔട്ടല്റ്റില് നിന്ന് മദ്യം ശേഖരിച്ച് കാറില്‍ സൂക്ഷിക്കുകയും, ഇടപാടുകാര്‍ക്ക് ബൈക്കില്‍ എത്തിച്ചുകൊടുക്കുകയുമാണ് സനീഷ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. 2021 ല്‍ പൊലിസ് സ്റ്റേഷനില്‍ ഒരു അബ്കാരി കേസും ഒരു എക്സൈസ് കേസും പ്രതിയുടെ പേരില്‍ ഉണ്ട്.