കാസര്‍കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരം. പരിക്കേറ്റ എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37) യെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് ആറുമണിയോടെ എരിക്കുളത്തെ വീട്ടില്‍ വെച്ചാണ് സംഭവം. ഭര്‍ത്താവ് ശ്രീജിത്ത് സുനിതയുടെ പുറത്തും ചുമലിലുമാണ് കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് കുത്താന്‍ ശ്രമിക്കുമ്പോള്‍ സുനിത തടയുകയായിരുന്നുവെന്നും തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ശ്രീജിത്തിനെതിരെ സുനിത പൊലീസിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണത്രെ അക്രമത്തിന് കാരണം.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)