കാസര്‍കോട്: തെരഞ്ഞടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് അധികൃതര്‍ കര്‍ശന പരിശോധന ആരംഭിച്ചു. ബദിയടുക്ക എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ദിനേശനും സംഘവും പെരിയടുക്ക വനത്തിന് സമീപം വെച്ച് 80 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും കണ്ടെത്തി. ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയായി ആരെയും കണ്ടെത്താനായില്ല. പരിശോധന സംഘത്തില്‍ ഇന്റലിജന്റ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എസ് ജേക്കബ്, രവീന്ദ്രന് എം കെ, സിഇഓമാരായ മനോജ് പി, ജനാര്‍ദ്ദന എന്‍, ഡ്രൈവര്‍ രാധാകൃഷ്ണന് എംകെ എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 2.6 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)