പാണത്തൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പാണത്തൂരില്‍ ടിപ്പര്‍ ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പാണത്തൂര്‍ ബാപ്പുങ്കയത്ത് താമസിക്കുന്ന ടിപ്പര്‍ ഡ്രൈവര്‍ സന്തോഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി എട്ടരയോടെ മരണപ്പെട്ടു. രാജപുരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പാണത്തൂര്‍ പട്ടുവം പള്ളിക്കുന്ന് സ്വദേശി ജോണ്‍സണിന്റെയും ആന്‍സിയുടെയും മകനാണ്. ഭാര്യ ജോസ്‌ന. രണ്ട് മക്കളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page