കണ്ണൂര്‍: പന്ന്യാര്‍ മലയില്‍ വനാതിര്‍ത്തിക്ക് അടുത്തായി കൃഷിയിടത്തില്‍ കടുവ കുടുങ്ങി. കൃഷിയിടത്തെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ഉടമ തന്നെയാണ് ആദ്യം കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊട്ടിയൂര്‍ റേഞ്ചിലെ വനാതിര്‍ത്തിയിലുള്ള പ്രദേശമാണ് പന്ന്യാര്‍മല.
രാവിലെ പണിക്കാരുമായി സ്ഥലമുടമ എത്തിയപ്പോഴായിരുന്നു കടുവയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.കടുവയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്വനംവകുപ്പ്. നേരത്തേ ഈ മേഖലയില്‍ വന്യമൃഗ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. പുലിയിറങ്ങിയതായും ജനവാസമേഖലയില്‍ പശുവിനെ ആക്രമിച്ചതായും നേരത്തേ നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തിയിരുന്നു.
.