മംഗളൂരു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറില്‍ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി സോണന്തൂര്‍ പനകജെയിലാണ് നാടിനെ നടുക്കിയ ദുരന്തം. ഗ്രാമത്തിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ മുഹമ്മദ് അനനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിന് സമീപമാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. അബദ്ധത്തില്‍ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. ഇതുകണ്ട് കുട്ടികള്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനനാന്‍. അസ്വാഭാവിക മരണത്തിന് പുഞ്ചല്‍കട്ടെ പൊലീസ് കേസെടുത്തു.