വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിലൂടെയും ട്രിമ്മറിൽ വച്ചും  കടത്താൻ ശ്രമിച്ച സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തി; സീറ്റ് പോക്കറ്റിലെ സ്വർണ്ണം പിടിക്കപ്പെടുമെന്നു കണ്ടപ്പോൾ ഉപേക്ഷിച്ചതെന്ന് സൂചന

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് കണ്ടെത്തി. മസ്കറ്റ് വഴി ജിദ്ദയിൽ  നിന്നും സലാം എയർഫ്ലൈറ്റ് നമ്പർ OV773 ൽ
വന്ന യാത്രക്കാരൻ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷിറുൽ നിന്നാണ് ട്രിമ്മറിൻ്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന  2 സ്വർണ്ണ കഷണങ്ങൾ   കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു സംഭവത്തിൽ ദുബായ്ൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിചേർന്ന എയർഇന്ത്യ ഫ്ലൈറ്റ് നമ്പർ 6E474 ന്റെ സീറ്റ്‌പോക്കറ്റിൽ നിന്നും ആകെ 943 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വർണമിശ്രീതവും കസ്റ്റoസ് കണ്ടെടുത്തു. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page