റോഡരുകിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 77 കാരൻ കസ്റ്റഡിയിൽ

പാലക്കാട്: റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ ആക്രമിച്ച വില്ലൂന്നി സ്വദേശിയായ 77കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നടുപ്പൂണിയിലാണ് സംഭവം. ജോലി തേടി കേരളത്തിലെത്തിയതാണ്  തൊഴിലാളി കുടുംബം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുമ്പോൾ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കുഞ്ഞിനെ തട്ടിയെടുത്ത് 50 മീറ്റര്‍ അകലേയ്ക്ക് കൊണ്ടുപോയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page