ബംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)