റാസൽഖൈമ വാഹനാപകടം; ഹേമന്തിനും അഷ്റഫിനും യുഎഇ വിടചൊല്ലി: മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ദുബായ്: റാസൽഖൈമ ബസ് ദുരന്തത്തിൽ മരിച്ച കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് കൊളങ്ങരാടി (53), ദുബായിൽ മെക്കാനിക്കൽ എൻജിനീയറായ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ദുബായിൽ നിന്ന് മംഗളൂരുവിലേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങൾ മംഗളൂരുവിൽ എത്തിച്ചത്. അഷറഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 8.30 ന് മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസാ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം 9.30 ഓടെ മണിയോടെ കള്ളാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷിന്റെ (26) മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യു എ ഇയെ നടുക്കിയ ദുരന്തമുണ്ടായത്. കേടായതിനെ തുടർന്ന് അൽ വതൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. വിസ മാറ്റത്തിനും പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമായി ഒമാനിൽ പോയി മടങ്ങുകയായിരുന്ന 41 പ്രവാസികൾ യാത്ര ചെയ്ത ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദാരുണ അപകടത്തിൽ 11 ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. ഇതിൽ 4 പേർ മലയാളികളാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page