കെ സുധാകരന്‍ ദുബായിലെ ആശുപത്രിയില്‍; അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് മകന്‍

ദുബായി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ എംപി ദുബായിലെ ആശുപത്രിയിലെന്ന് വീട്ടുകാര്‍. തീവ്രപരിചരണ വിഭാഗത്തിലുള്ള പിതാവിനെ കാണാനുവദിക്കുന്നില്ലെന്നും ആരുടെയോ കസ്റ്റഡിയിലാണുള്ളതെന്നും മകന്‍ സംജോഗ് സുധാകരന്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മരുമകന്‍ അജിത്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അമിത് ഷാന്റെ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് വീട്ടുകാരും പറയുന്നു. അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോകുന്നതിനിടെയാണ് പരിശോധനയ്ക്കായി ദുബായിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന് മകന്‍ പറയുന്നു. എന്‍സെഫലോപതി സംശയിച്ച് ഐസിയുവിലേക്ക് മാറ്റിയെന്നും പറയുന്നു. അതേസമയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ മണ്ഡലപുനര്‍നിര്‍ണയ ബില്‍ വരുന്നതിനാല്‍ ഹൈക്കമാന്റ് സുധാകരനോട് മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരുന്നു. ചികില്‍സയ്ക്ക് തുടര്‍സൗകര്യം പാര്‍ടി ഒരുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചിരുന്നു. ഭാര്യയും മക്കളും മരുമക്കള്‍ക്കൊപ്പമാണ് സുധാകരന്‍ ദുബായിലേക്ക് പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page