ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. പണിക്കന്‍കുടി ചിറയില്‍ സന്തോഷിന്റെ മകന് ക്രിസ്റ്റോ(14), അരുണ്‍(14) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പണിക്കന്‍കുടി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തില്‍ കുളിക്കാനായി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താതായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തില്‍ അകപ്പെട്ടതായി വ്യക്തമായത്. വൈകീട്ട് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ തടസപ്പെട്ടു. ഞായറാഴ്ച
തൊടുപുഴയില്‍നിന്നുള്ള സ്കൂബ ടീം, ഫയര്‍ഫോഴ്സ് ടീം, എന്‍ഡിആര്‍എഫ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ജലാശയത്തില്‍ തിരച്ചില്‍ നടത്തിയത്.








