പടന്നക്കാട് മൂലപ്പള്ളിയിൽ ജില്ലാ പഞ്ചായത്ത് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പടന്നക്കാട് മൂലപള്ളിയിൽ ജില്ലാ പഞ്ചായത്ത് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം വി അനൂപ്(41) ആണ് മരിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്ത് എൽ എസ് ജി ഡി ഡിവിഷൻ ഓഫീസിലെ സീനിയർ ക്ലർക്കാണ്. വ്യാഴാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂലക്കൊവ്വൽ ചന്ദ്രന്റെയും മീത്തലെ വീട്ടിൽ സാവിത്രിയുടെയും മകനാണ്. ഭാര്യ:-രാജലക്ഷ്മി(പാലത്തര).
മക്കൾ: അഥീന, ഏദൻ. സഹോദരി: ദീപ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page