മയക്കുവെടിയിലും തളരാതെ ചക്കകൊമ്പന്‍; ജലാശയത്തിലിറങ്ങി, ബോട്ടില്‍ പിന്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍

ഇടുക്കി: ചിന്നക്കനാലില്‍ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കൊമ്പനെ ആദ്യ മയക്കുവെടി വയ്ക്കുന്നതില്‍ ദൗത്യ സംഘം വിജയിച്ചെങ്കിലും ആന മയങ്ങിയില്ല. വെടികൊണ്ട ശേഷം ജലാശയത്തിലിറങ്ങിയ ആനയെ സ്പീഡ് ബോട്ടില്‍ ഉദ്യോഗസ്ഥര്‍ പിന്തുടരുകയാണ്. ഇതോടെ ദൗത്യം ആശങ്കയിലായിരിക്കുകയാണ്. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം, കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച സ്ഥലത്തോട് ചേര്‍ന്നാണ് ആനയ്ക്ക് മയക്കുവെടി നല്‍കിയത്. ആന പൂര്‍ണ്ണമായി മയങ്ങിയാല്‍ അടുത്ത ഡോസ് നല്‍കുന്നതിനും തുടര്‍ന്ന് റേഡിയോ കോളര്‍ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടില്‍ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും സ്ഥലത്തുണ്ട്. മറുകരയിലേക്ക് നീന്തുന്ന ആനയക്ക് പിന്നാലെ ബോട്ടില്‍ വനംവകുപ്പ് സംഘം പിന്നാലെയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page