തൃശൂര്‍: മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് യുവതി മരിച്ചു. ഗുരുവായൂര്‍ കാരയൂര്‍ പട്ടുകുളങ്ങരയില് നിതീഷിന്റെ ഭാര്യ ഐശ്വര്യ(31)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
28 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന് കസേരയിലിരുന്ന് മുലപ്പാല്‍ നല്‍കുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്ട്ടനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








