തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച 104 കുപ്പി മാഹി മദ്യവുമായി യുവതിയെ തളിപ്പറമ്പ് എക്‌സൈസ് അറസ്റ്റ് ചെയ്തു. പരിയാരം തൊണ്ടന്നൂര്‍ സെന്റ് മേരീസ് നഗറിലെ ചിറയില്‍ പുത്തന്‍ വീട്ടില്‍ സി ശാലിനി(35) ആണ് പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ അസീസും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം വീട്ടില്‍ വലിയ തോതില്‍ സൂക്ഷിച്ച് വെച്ച് വില്‍പന നടത്താനായിരുന്നു ലക്ഷ്യമെന്ന് എക്‌സൈസ് പറയുന്നു. ഇവര്‍ക്ക് മാഹിയില്‍ നിന്നുള്ള മദ്യം പ്രതിയുടെ വീട്ടിലേക്ക് എത്തിച്ചവരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിന്റെ തുടര്‍ നടപടികള്‍ സെഷന്‍സ് കോടതിയില്‍ നടക്കും.








