കൊലവിളി പ്രസംഗം; സി പി എം നേതാവ് ടി ഐ മധുസൂദനനെതിരെ ഡി ജി പിക്ക് പരാതി; പരാമര്‍ശം പിന്‍വലിക്കണം, കലാപാഹ്വാനം അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂര്‍: സി പി എം നേതാവ് സി.വി.ധനരാജ് വധക്കേസിലെ കോടതി വിധിക്കു പിന്നാലെ മുന്‍ എം എല്‍ എയും സി പി എം നേതാവുമായ ടി ഐ മധുസൂദനന്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പരാതി . കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പയ്യന്നൂരില്‍ ഡിവൈഎഫ് ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന പരിപാടിയില്‍ മധുസൂദനന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനു ഇടയാക്കിയത്.
കൊലവിളി പ്രസംഗം സംബന്ധിച്ച് വിശകലനം ചെയ്തു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കലാപാഹ്വാനം അനുവദിക്കില്ലെന്നും വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നു കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page