ചെറുവത്തൂര്‍: ബുധനാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലില്‍ വീടിന് നാശം. വയറിങ്ങും വൈദ്യുത ഉപകരണങ്ങളും കത്തി നശിച്ചു. ചുമരില്‍ പലയിടങ്ങളിലായി വിള്ളല്‍ വീണു. പുത്തിലോട്ട് മാപ്പിടച്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയന്‍ പാലായിലുടെ വീടിന്നാണ് നാശമുണ്ടായത്. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ഇടിമിന്നലുണ്ടായത്. വിജയനും ഭാര്യയും രണ്ട് മക്കളും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ മിന്നലുകണ്ടപ്പോള്‍ ഫ്രിഡ്ജിന്റയും ടിവിയുടെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ അവയ്ക്ക് കേടുപാട് വന്നില്ലെന്ന് വിജയന്‍ പറയുന്നു. വീട്ടിലെ വയറിങ് പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഇന്‍വേര്‍ട്ടറും നശിച്ചു.
അടുക്കളയുടെ ഒരു ഭാഗവും ശുചിമുറിക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍, കൊടക്കാട് വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു. പിലിക്കോട് മടിവയിലിലെ ഒരു വീടിന്നും ഇടി മിന്നലില്‍ നാശം സംഭവിച്ചു.







