ഡോ. നരഹരിയുടെ ക്ലിനിക്കില്‍ കവര്‍ച്ച; പണവും മൊബൈലും കൊള്ളയടിച്ചു

കാസര്‍കോട്: പ്രശസ്ത ത്വക്‌രോഗ വിദഗ്ദ്ധന്‍ ഡോ. നരഹരിയുടെ നായക്‌സ് റോഡിലെ ക്ലിനിക്കില്‍ കവര്‍ച്ച.

ക്ലിനിക്കിന്റെ പൂട്ടു പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ മേശയിലുണ്ടായിരുന്ന 25,000 രൂപയും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. ഇന്നു രാവിലെ എത്തിയ ശുചീകരണത്തൊഴിലാളിയാണ് ക്ലിനിക്കില്‍ കൊള്ള നടന്ന വിവരം ആദ്യം അറിഞ്ഞത്. അവര്‍ മറ്റു ജീവനക്കാരേയും ഡോക്ടറേയും പൊലീസിനേയും വിവരമറിയിച്ചു.

കവര്‍ച്ചയ്ക്കു മുമ്പു ക്ലിനിക്കില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി തകര്‍ക്കുകയും അതിന്റെ പ്രധാന ഭാഗങ്ങള്‍ ഇളക്കിക്കൊണ്ടുപോവുകയും ചെയ്തതായി പറയുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page