കാസര്‍കോട് എംഡിഎംഎയുമായി രണ്ട് പേരെ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും ബദിയഡുക്ക പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. കുംബഡാജെ, ഏത്തടുക്ക, മല്ലാറയിലെ എം. വിനീത് (22), കുംബഡാജെ,അല്‍ അമീന് മന്‍സിലില്‍ അഹമ്മദ് സനാഫര്‍ (30) എന്നിവരെയാണ് എസ്ഐ ടി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിനീതില്‍ നിന്നു നാലു ഗ്രാമും അഹമ്മദ് സനാഫറിന്റെ കൈയില്‍ നിന്നു 0.50 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സനാഫറിനെതിരെ കാഞ്ഞങ്ങാട്ട് വാറന്റുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.







