കോഴിക്കോട്: നവാഗതനായ പ്രശാന്ത് ഗംഗാധര്‍ സംവിധാനം ചെയ്യുന്ന ‘റീസണ്‍ ചാപ്റ്റര്‍ വണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും. ശിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍, ജയരാജ് കോഴിക്കോട്, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മ്യൂസിക് ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ഓം ഗുരു ക്രിയേഷന്‍, പി.ജി. പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. എ.എസ്.പ്രസാദ് അമരാഴിയാണ് കഥയും സംഭാഷണവും ഒരുക്കുന്നത്. സംവിധായകന്‍ പ്രശാന്ത് ഗംഗാധറും എ.എസ്. പ്രസാദ് അമരാഴിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. പുതുമുഖങ്ങളായ അദ്വൈത് അനില്‍ കരുനാഗപ്പള്ളി, ഗൗരി കൃഷ്ണ കോഴിക്കോട്, വിസ്മയ മഹേഷ് കാഞ്ഞങ്ങാട് എന്നിവര്‍ക്കൊപ്പം ദിനേശ് എരഞ്ഞിക്കല്‍, ശിവദാസ് മട്ടന്നൂര്‍, ഡോ.പ്രമോദ് കുറുപ്പ്, രത്‌നകല തങ്കം, മനോരഞ്ജന്‍ കോഴിക്കോട്, സജി വെഞ്ഞാറമൂട്, സിനി കോലത്തുകര, ജയരാജ് കോളിയാട്ട്, കൃഷ്ണകുമാര്‍ കാഞ്ഞങ്ങാട്, ശ്രീധരന്‍ മാടമന, പ്രസന്ന, അനില്‍ ജോസഫ് വയനാട്, ചന്ദ്രന്‍ കൂരാച്ചുണ്ട്, സതീഷ് കലാഭവന്‍, വിനീഷ് വെങ്ങാലി, അഫ്‌സല്‍ കിണാശ്ശേരി തുടങ്ങിയവരും അഭിനയിക്കുന്നു. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. കാസര്‍കോട് സ്വദേശികളും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് ഗിരീഷ് കൃഷ്ണയാണ് സംഗീതം പകരുന്നത്. ശ്രീധരന്‍ മാടമന, സരസ്വതി ബിജു, എ.എസ്. പ്രസാദ് അമരാഴി എന്നിവരാണ് ഗാനരചയിതാക്കള്‍. ശ്രീനിവാസ്, സിത്താര കൃഷ്ണകുമാര്‍, ഋതിക, ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി, അനന്യ അനില്‍, പ്രസീത സന്തോഷ്, അഗ്രീന ജി.കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകര്‍.
ഫൈസല്‍ മാവൂര്‍, റോണി, സുധാകര്‍ എന്നിവര്‍ ഛായാഗ്രഹണവും ഹരി ജി.നായര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കിച്ചു, ലൗജേഷ് കോഴിക്കോട്, സെല്‍വന്‍ കോഴിക്കോട് എന്നിവര്‍ കലാസംവിധാനവിഭാഗത്തിലും രാജേഷ് പുത്തനത്താണി, രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി എന്നിവര്‍ മേക്കപ്പ് വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു. ബിജു മങ്ങാട്ടുകോണം, ബിന്ദു വടകര എന്നിവരാണ് വസ്ത്രാലങ്കാരം. അബി ട്രൂവിഷന്‍, ഷൈജു വിവ എന്നിവര്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയും രഞ്ജിത്ത് പി.കെ., സുജിപാല്‍ എന്നിവര്‍ പോസ്റ്റര്‍ ഡിസൈനും നിര്‍വഹിക്കുന്നു. അരുണ്‍ തിരുവനന്തപുരം, വിജേഷ് കണ്ണൂര്‍ എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരാണ്. രാജേഷ് അമ്മ വിഷനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മിഥുന്‍ ദാസ് പ്രൊഡക്ഷന്‍ മാനേജരാണ്. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും കോഴിക്കോട്ടുമായാണ് ചിത്രീകരണം നടന്നത്.








