തിരുവനന്തപുരം: എല്‍ പി സ്‌കൂള്‍ ടീച്ചേഴ്‌സ് നടത്തുന്ന സമരത്തില്‍ ഉന്നയിക്കുന്ന അഞ്ച് ആവശ്യങ്ങളില്‍ നാലും നേരത്തെ അംഗീകരിച്ചതാണെന്നു മുഖ്യമന്ത്രി വി. ഡി സതീശന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി- അധ്യാപക അനുപാതം ഇനിയും കുറയ്ക്കണമെന്നതാണ് അഞ്ചാമത്തെ ആവശ്യമെന്നു മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. അത് അംഗീകരിക്കാനാവില്ല-മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നു. ഒരു ക്ലാസില്‍ 25 കുട്ടികളെന്നു തീരുമാനിച്ചാല്‍ പോലും നിലവില്‍ അധ്യാപകര്‍ അതില്‍ കൂടുതലുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും എങ്ങനെയാണ് എല്‍പി അധ്യാപകരെ നിയമിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇല്ലാത്ത തസ്തികയില്‍ അധ്യാപകരെ നിയമിക്കാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.








