റാസല്‍ഖൈമയില്‍ വന്‍ ദുരന്തം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍തന്നെ സന്നദ്ധ സംഘങ്ങളും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി രാക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സ് വിഭാഗം, സിവില്‍ ഡിഫന്‍സ്, മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഗതാഗതത്തിന് നിയന്തണം ഏര്‍പ്പെടുത്തി. അപകടത്തിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും. മരിച്ചവര്‍ ആരാണെന്നും അവരുടെ രാജ്യമേതെന്നും സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങളോ സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അടുത്തിടെ ഫുജൈറയില്‍ ഇതുപോലെ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page