തൃശൂര്‍: കമിതാക്കളെ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍വീട്ടില്‍ രമ്യ (41) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ ചാലക്കുടി സതേണ്‍ കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം-പുണെ എക്‌സ്പ്രസ് തട്ടിയാണ് ഇവര്‍ മരിച്ചത്. പൊലീസെത്തി മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഡ്രൈവറായ അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അന്നമനടയിലെ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും സ്‌നേഹ ബന്ധത്തിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നുവെന്നും പറയുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)








