കാസര്‍കോട്:പെരിയ-കുണ്ടംകുഴി റോഡിലെ മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു വാഴക്കന്നുകളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാംകടവ് പാലം കഴിഞ്ഞു കയറ്റത്തില്‍ എത്തിയപ്പോള്‍ പിക്കപ്പ് പിന്നോട്ട് നീങ്ങുകയായിരുന്നു. വണ്ടിയുടെ പിന്‍ഭാഗം റോഡരുകിലെ കുഴിയില്‍ വീണ ശേഷമാണ് നിന്നത് . ഭാഗ്യത്തിനാണ് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കാതിരുന്നത്.
സമീപകാലത്തായി മൂന്നാംകടവ് കയറ്റത്തില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. തുടര്‍ച്ചയായി വാഹനാപകടം ഉണ്ടായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിനു ഇതുവരെ പരിഹാരം ഉണ്ടാക്കാനായിട്ടില്ല.








