വീട്ടകങ്ങളിലെ അതിക്രമങ്ങളും പീഡനങ്ങളും: പൊലീസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ തുറന്നു പറഞ്ഞ് വീട്ടമ്മമാര്‍

കാസര്‍കോട്: വീട്ടകങ്ങളില്‍ അനുഭവിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ തുറന്നു പറഞ്ഞ് വീട്ടമ്മമാര്‍. കാസര്‍കോട് സോഷ്യല്‍ പൊലീസിങ്ങ് ഡിവിഷനും വനിതാ പൊലീസും മുനിസിപ്പല്‍ കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ പരിപാടിയിലാണ് വീട്ടമ്മമാര്‍ ഉള്ളു തുറന്നത്. വീട്ടമ്മമാര്‍ ഉന്നയിച്ച പരാതികളും പ്രശ്‌നങ്ങളും കേട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച് സാന്ത്വനം പകര്‍ന്നു.


ജില്ലാ പൊലീസ് മേധാവി പി.നിധിന്‍ രാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഹനീഫ് ആധ്യക്ഷം വഹിച്ചു. എ എസ് പി അച്യുത് അശോക് സ്വാഗതം പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, പ്രൊബേഷന്‍ ഓഫീസ് തുടങ്ങിയ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, സ്‌നേഹിത പ്രതിനിധികളും പങ്കെടുത്തു.
സ്ത്രീകള്‍ക്കു സ്വതന്ത്രമായും ധൈര്യപൂര്‍വ്വവും അവരുടെ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഉണ്ടാക്കുന്നതിനാണ് സോഷ്യല്‍ പൊലീസിംഗ് ഡിവിഷന്‍ പരിപാടി സംഘടിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page