ആലപ്പുഴ: 11 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. തൈക്കാട്ടു സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷെമീര്‍, അലി ജുവഹര്‍, സലാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരെയാണ് പൂച്ചക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. അരൂര്‍ മാക്കേ കവലയില്‍ വച്ചാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. സംഭവം പുറത്തായതോടെ ഷമീര്‍ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ഷെമീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഇടത് കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്ന് പറയുന്നു.








