ഇ.എംഎസിന്റെ മകള്‍ ഇ.എം രാധ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എം എസിന്റെ മകള്‍ ഇഎം രാധ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതയായ ആര്യാ അന്തര്‍ജനമാണ് മാതാവ്. സഹോദരങ്ങള്‍: പരേതരായ ഡോ. മാലതി ദാമോദരന്‍, ഇ.എം ശ്രീധരന്‍, എസ് ശശി. ഭര്‍ത്താവ്: സികെ ഗുപ്തന്‍ (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട്). മകന്‍: സിദ്ധാര്‍ത്ഥ് ഗുപ്തന്‍. മരുമകള്‍: സ്‌നേഹപ്രിയ. എഴുത്തുകാരിയും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകയുമായിരുന്നു ഇ.എം രാധ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page