രാഹുൽ മാക്കൂട്ടത്തിനെതിരെയുള്ള ബലാൽസംഗക്കേസുകളിൽ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ പാലക്കാട് എംഎൽഎയുമായ രാഹുൽ മാക്കൂട്ടത്തിനെതിരെയുള്ള ബലാൽസംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി. കുറ്റപത്രം താമസിയാതെ കോടതിക്കു കൈമാറുമെന്നറിയുന്നു. ബലാൽസംഗം,
നിർബന്ധിത ഗർഭഛിദ്രം, ശാരീരികമായി ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറ്റാന്വേഷണ
ത്തിന് ശേഷം തയ്യാറാക്കിയ രണ്ട് കരട് കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെ ഫ്ലാറ്റു കളിലും പാലക്കാട്ടും എത്തിച്ചു പീഡിപ്പിക്കുയും ഗർഭിണിയായ ശേഷം ഭ്രൂണഹത്യക്കു നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആദ്യ കേസ്. വിദ്യാർത്ഥിനിയെ പത്തനംതിട്ടയിലെ
ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ കേസിലെ തെളിവു നശിപ്പിക്കാൻ ശ്രമിച്ചു വെന്നതിനു രാഹുലിന്റ സുഹൃത്ത് ഫെനി നൈനാനും പ്രതിയാണ്. എസ്.പി.യായിരുന്ന പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സി.ബി.ഐ.യിൽ ഡെപ്യൂട്ടേഷൻ ലഭിച്ച ഇവർ സ്ഥാനം ഒഴിയും മുമ്പു റിപ്പോർട്ടുകൾ പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്. ഈ കേസുകളിൽ ഹൈക്കോടതിയും സുപ്രിം കോടതിയും രാഹുലിനു മുൻകൂർ ജാമ്യമനുവദിച്ചിരുന്നു. ഈ കേസുകൾക്കു പുറമെ പ്രവാസിയായ മറ്റൊരു യുവതിയും രാഹുലിനെതിരെ ബലാൽസംഗക്കേസ് നൽകിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ രാഹുലിനു സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page