തളിപ്പറമ്പ്: വിവാഹം കഴിയാത്തതിലുള്ള മനോവിഷമം കാരണം 48 കാരി കിണറില്‍ ചാടി ജീവനൊടുക്കി.
കുറ്റിക്കോല്‍ പാറാട്ടെ ഒ.ടി. സരസ്വതി(48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ ബന്ധുവിന്റെ ആള്‍താമസമില്ലാത്ത തറവാട്ട് വീട്ടിലെ കിണറിലാണ് സരസ്വതിയെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായത്താല്‍ ഉടന്‍ തന്നെ ഇവരെ പുറത്തെടുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരണപ്പെട്ടു. പരേതനായ നാരായണന്റെയും ദേവകിയുടെയും മകളാണ്. സഹോദരങ്ങള്‍: നളിനി, കമല, രമേശന്, സുരേശന്, സുമതി.








