വീട്ടിലെ സ്റ്റെയര്‍കേസിനടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍


തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ വീടിന്റെ സ്റ്റെയര്‍കേസിനടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. മൂന്നുമണിയോടെ കുട്ടിയുടെ മാതാവ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍നിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി. മരണത്തിന് പിന്നിലെന്താണെന്ന് വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page