കൊല്ലം: പീഡനത്തിനിരയായ 17 കാരി പ്രസവിച്ചു. സംഭവത്തില്‍ 17 കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അടുത്ത സുഹൃത്തായ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അടുത്തിടെ കൗണ്‍സലിങ്ങിനു വിധേയമാക്കിയിരുന്നു. അപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി പിന്നാലെ പ്രസവിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ചൈല്‍ഡ്ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് 17 വയസ്സുകാരനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. നിലവില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ ഹാജരാകാന്‍ ആണ്‍കുട്ടിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇരുവരും വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.








