മംഗളൂരു: മല്‍പേ തുറമുഖത്തുനിന്നും 580 കിലോഗ്രാം ഭാരമുള്ള ഒരു ഭീമന് മത്സ്യം പിടികൂടി. കര്‍ണാടകയില്‍ പാലെ എന്നുപറയുന്ന മല്‍സ്യമാണ് മല്‍സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്. 7 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വണ്ണവും പിടികൂടിയ മീനിനുണ്ടായിരുന്നു. വെള്ളിയാഴ്ച മീന്‍ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ കാണികള്‍ തടിച്ചുകൂടി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ആളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കാഴ്ച കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. കിലോവിന് 350 രൂപ തോതില്‍ വില്പ നടത്തിയെന്ന് കടയുടമ പറഞ്ഞു.
ഇത്രയും വലിയ മത്സ്യം ഉജിരെയില്‍ എത്തുന്നത് ഇത് നാലാം തവണയാണ്, ഇവിടെ ഇതിന് ആവശ്യക്കാര്‍ ഏറെയാണെന്ന് മല്‍സ്യ വില്പനക്കാര് പറയുന്നു.








