കാസര്‍കോട്: നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ പനയാല്‍, കോട്ടപ്പാറയില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡില്‍ യുവാവ് അറസ്റ്റില്‍. കോട്ടിക്കുളം, തിരുവക്കോളി അങ്കക്കളരി ഹൗസിലെ കെഎം അബ്ദുല്‍ നവാസി (28)നെയാണ് ബേക്കല്‍ എസ്‌ഐ പിആര്‍ ശരതും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (വെള്ളി) നാലരമണിയോടെ കോട്ടപ്പാറയിലെ കാനത്തിൽ ഹൗസിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്ന് 1.220 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ നവാസും കുടുംബവും ഫാത്തിമ എന്ന ആളുടെ പേരിലുള്ള വീട്ടിലാണ് താമസം. വീട്ടില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.







