സ്വര്‍ണ്ണകടത്ത്, ഹവാല; തളങ്കരയിലും ചെമ്പരിക്കയിലും ഇഡി റെയ്ഡ്, കണ്ണൂരും മലപ്പുറത്തും കോഴിക്കോട്ടും പാലക്കാട്ടും റെയ്ഡ്

കാസര്‍കോട്: ഹവാല, സ്വര്‍ണ്ണക്കടത്ത്, വിദേശ നാണ്യ വിനിമയ ചട്ട ലംഘനം (ഫെമ) ഇടപാടുകളുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പത്തിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടങ്ങി. കാസര്‍കോട് ജില്ലയില്‍ രണ്ടിടങ്ങളിലാണ് റെയ്ഡ്. തളങ്കര, ബാങ്കോട്, ചെമ്പിരിക്ക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് (വെള്ളി) പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, ഇരിവേരായിലെ മുഹമ്മദ് വലീദ്, കോഴിക്കോട് മംഗകുന്ന മംഗലത്തെ എംകെ മുഹമ്മദ് ജൗഫര്‍, കൊയിലാണ്ടി മടക്കരയിലെ നൗഷാദ്, മലപ്പുറം വേങ്ങരയിലെ മുഹമ്മദ് ആഷിഖ്, താനൂരിലെ യൂനുസ്, പാലക്കാട് കുമാരനെല്ലൂരിലെ അബ്ദുല്‍ റൗഫ് എന്നിവരുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ രേഖകളും കണ്ടെത്തുന്നതിനാണ് റെയ്ഡ് നടക്കുന്നതെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page