പത്തനംതിട്ട: മൂപ്പെത്തിയ 49 നേന്ത്രന് വാഴക്കുലകള്‍ മോഷണം പോയി. പത്തനംതിട്ട , നാരങ്ങാനം, ആലുങ്കല്കുളത്തെ കെ.ഒ മാത്യുവിന്റെ തോട്ടത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം വാഴക്കുലകള്‍ മോഷണം പോയത്.
മുന്‍ പ്രവാസിയാണ് മാത്യു. 150 വാഴകളാണ് മാത്യു തന്റെ തരിശു നിലത്ത് കൃഷി ചെയ്തിരുന്ന്. ഇതില്‍ മൂപ്പെത്തി വിളവെടുക്കാറആയ 49 കുലകളാണ് മോഷണം പോയത്. വാഴവെട്ടാതെ കുലകള്‍ മാത്രമാണ് വെട്ടിയെടുത്തത്.
മോഷണം സംബന്ധിച്ച് മാത്യു ആറന്മുള പൊലീസില്‍ പരാതി നല്കി. രണ്ടില്‍ കൂടുതല്‍ പേര് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതായിസംശയിക്കുന്നു.








