കാസർകോട്: ഉക്കിനടുക്ക സർക്കാർ മെഡിക്കൽ കോളേജിൽ മുന്നറിയി പ്പില്ലാതെ ഒ.പി സേവനം നിർത്തലാക്കാൻ പ്രിൻസിപ്പൽ നടത്തിയ നീക്കം പ്രതിഷേധാർ ഹമാണെന്ന് കല്ലട്ര മാഹിൻ എം.എൽ.എ. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഒരാഴ്ച മുമ്പ് മെഡിക്കൽ കോളേജിൽ പങ്കെടുത്ത യോഗത്തിൽ ഒ.പി. സേവനം നിർത്തലാക്കില്ലെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ പ്രിൻസിപ്പൽ ഏകപക്ഷീയമായി നടപടിയുമായി മുന്നോട്ടുപോയത് ഏറെ ദുരൂഹതയുണ്ടാക്കുന്നതാണ്.
സർക്കാറിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത് സർക്കാറിനെ പൊതുജന മധ്യത്തിൽ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്.
മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന
ജനങ്ങളുടെ ചികിത്സാവകാശം സംരക്ഷിക്കുന്നതിനും ഒ.പി. സേവനം തടസ്സമില്ലാതെ തുടരുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.







