കാസര്‍കോട്: മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു വധകേസ്സില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആശുപത്രിയില്‍ മരിച്ചു. പിലിക്കോട് മടിവയലിലെ വി രാജേഷ് എന്ന ഉണ്ട രാജേഷ്(39) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രി 8.49 ഓടെയാണ് മരണം സംഭവിച്ചത്. കുഞ്ഞമ്പു വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നു. ഈമാസം 9 നാണ് കേസില്‍ വിധി വന്നത്. ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു. 10ന് അസ്വസ്ഥതയെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടുതലായതിനാല്‍ 11 ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് നിതില്‍ തോമസിന്റെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു.







