ആവേശമായി മഹാത്മാഗാന്ധി ട്രോഫി ജലോത്സവം; വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാർ

നീലേശ്വരം: മഹാത്മാഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവം ആഘോഷപ്പെരുമയിൽ
നീലേശ്വരം തേജസ്വിനി പുഴയിൽ നടന്നു. ജലോത്സവത്തിൽ 25 പേർ തുഴയും വള്ളംകളി മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ജല രാജാക്കന്മാരായി. ന്യൂബ്രദേഴ്‌സ് മയിച്ച രണ്ടാം സ്ഥാനവും ബിബിസി കുറ്റിവയൽ മൂന്നാം സ്ഥാനവും നേടി. സന്ദീപ് വാര്യർ എം എൽ എ ജേതാക്കളെ പ്രഖ്യാപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

വനിതകളുടെ മത്സരത്തിൽ
വയൽക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാംസ്ഥാനവും പാലിച്ചോൻ അച്ചാംതുരുത്തി മൂന്നാം സ്ഥാനം നേടി. പതിനഞ്ച് ആൾ തുഴയും വള്ളംകളി മത്സരത്തിൽ അഴിക്കോടൻ അച്ചാംതുരുത്തി ഒന്നാം സ്ഥാനം നേടി. വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനവും ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാം സ്ഥാനവും നേടി.

വൈകിട്ട് മൂന്നിന് നടന്ന ജലോത്സവ ഉദ്ഘാടന പരിപാടിയിൽ നീലേശ്വരം നഗരസഭാ ചെയർമാനും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാനും തൃക്കരിപ്പൂർ എം.എൽ.എയുമായ സന്ദീപ് വാര്യർ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി.


വി. കുഞ്ഞികൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ,ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്., ജില്ലാ പോലീസ് മേധാവി പി നിധിൻ രാജ്. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page