പോയത് തെറ്റായിപ്പോയി; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തിരുവനന്തപുരം: താന്‍ ബിജെപി വിട്ടതായി പത്മജാ വേണുഗോപാല്‍. ഒരു ചാനലിലെ അഭിമുഖത്തിലാണ് രാജിക്കാര്യം അവര്‍ വെളിപ്പെടുത്തിയത്. ബിജെപിയില്‍ പോയത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. ബിജെപിയുടെ ആശയം ശ്രദ്ധിക്കാതെ എടുത്തുചാടി. അത് ഇപ്പോള്‍ തിരുത്തുന്നു. അതേസമയം ബിജെപിയില്‍ പദവി കിട്ടാത്തുതുകൊണ്ടല്ല രാജിയെന്ന് പത്മജ വിശദമാക്കുന്നു. ജ്യേഷ്ഠനായ കെ മുരളീധരനെയാണ് ഈ തീരുമാനം ആദ്യം അറിയിച്ചതെന്നും കോണ്‍ഗ്രസില്‍ ഏതെങ്കലും പദവി കണ്ടല്ല രാജിയെന്നും പത്മജ പറയുന്നു. ഇനി കോണ്‍ഗ്രസില്‍ ചേക്കാറാനാണ് പത്മജയുടെ തീരുമാനമെന്നാണറിയുന്നത്. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page