കൊച്ചി: ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. പവന് 95,840 രൂപയുമായി. ഇന്നലത്തെ അപേക്ഷിച്ച് പവന് 1,880 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ 90,000 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കിടെ സ്വര്‍ണം പവന് 11,240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞദിവസം പവന് 2,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ 13 ദിവസത്തിനിടെ വിലയില്‍ 12,000 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 136.28 ഡോളര്‍ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്.








