അരിയില്‍ ഷുക്കൂര്‍ വധം: 13 പ്രതികള്‍ കുറ്റക്കാര്‍; പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 13 പ്രതികളെ എറണാകുളം സിബിഐ കോടതി കുറ്റക്കാരണെന്ന് കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ജയരാജന്‍, സംസ്ഥാന സമിതി അംഗമായ ടിവി രാജേഷ്, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് തുടങ്ങിയവരെയടക്കം18 പേരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എന്‍പി ദിനേശന്‍, 25 ാം പ്രതി എംവി മോഹനന്‍, 27ാം പ്രതി അജിത്ത് തുടങ്ങിയവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തത്.
2012 ഫെബ്രുവരി 12നാണ് കൊല നടന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ്ലീംലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍.

കേസില്‍ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വര്‍ഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page