മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവത്തിന് കോട്ടപ്പുറം ഒരുങ്ങി; വള്ളംകളി വൈകീട്ട് മൂന്നിന് കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും

നീലേശ്വരം: മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം ഇന്നു ഉച്ചയ്ക്ക് ഒന്നിന് നീലേശ്വരം കോട്ടപ്പുറത്ത് തുടക്കമാകും. കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന് സമീപം നടക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ഒരുമണിയോടെ ആരംഭിക്കും. വൈകീട്ട് മൂന്നിന് ജലോല്‍സവം കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. 25 പേര്‍ തുഴയുന്ന വിഭാഗവും 15 പേര്‍ തുഴയുന്ന പുരുഷവിഭാഗത്തിന്റെയും മല്‍സരങ്ങളാണ് ആദ്യം നടക്കുക. 15 പേര്‍ തുഴയുന്ന വനിതകളുടെ ഫൈനല്‍ മല്‍സരവും തുടര്‍ന്ന് കടക്കും. 25 പേര്‍ തുഴയുന്ന വിഭാഗത്തില്‍ ജലരാജ പട്ടം ചൂടുന്നവര്‍ക്ക് മഹാത്മ ഗാന്ധി ട്രോഫി തൃക്കരിപ്പൂര്‍ എം.എല്‍.എ സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ നല്‍കും. 15 പേര്‍ വീതം തുഴയുന്ന പുരുഷ, വനിത വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ നല്‍കും. കൂടാതെ ഏറ്റവും മികച്ച അച്ചടക്കം പുലര്‍ത്തുന്ന ടീമിന് പ്രത്യേക ട്രോഫിയും നല്‍കും. 25 പേര്‍ തുഴയുന്ന മത്സരത്തിലും 15 പേര്‍ തുഴയുന്ന മത്സരത്തിലും പങ്കെടുക്കുന്ന ഓരോ ടീമിനും 40,000 വീതം യാത്രാബത്തയായി നല്‍കും. 15 പേര്‍ തുഴയുന്ന വനിതാ വിഭാഗത്തിലും കൂടി ഒരു ടീം പങ്കെടുക്കുന്നുണ്ടെങ്കില്‍ 10,000 അധികമായി നല്‍കും. 25 ആള്‍ തുഴയും പുരുഷ ടീം മത്സരത്തില്‍ 14 ക്ലബുകളും 15 ആള്‍ തുഴയുന്ന പുരുഷവിഭാഗത്തില്‍ 14 ടീമും മത്സരിക്കും. വനിത വിഭാഗം ആറുപേര്‍ തുഴയുന്ന മല്‍സരത്തില്‍ ആറ് ടീമുകള്‍ പങ്കെടുക്കും. വള്ളംകളി സുരക്ഷിതമായി നടത്തുന്നതിനായി പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളുണ്ടാകും. വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് കോട്ടപ്പുറത്ത് ഗതാഗതത്തിന് നിയന്ത്രണവും പൊലീസ് ഏര്‍പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page