‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി

കാസര്‍കോട്: ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിനോദയാത്ര മുടങ്ങുമെന്ന അവസ്ഥ ഉടലെടുത്തതോടെ ജനപ്രതിനിധികളും എംഎല്‍എയും പ്രശ്‌നത്തിലിടപെട്ടു. ഇതിനെ തുടര്‍ന്ന് വിനോദയാത്രയ്ക്ക് ആര്‍ടിഒ അനുമതി നല്‍കി. ബുധനാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ടിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സെന്റ് ജുഡ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികളുമായി അധ്യാപകര്‍ കര്‍ണടകയിലേക്ക് വിനോദയാത്ര പോകാന്‍ പദ്ധയിയിട്ടിരുന്നു. ഇതിനുവേണ്ടി മിനി ബസിന്റെയും ടൂറിസ്റ്റു ബസുകളുടെയും രേഖകളും മറ്റും കഴിഞ്ഞ ആഴ്ച ആര്‍ടിഒ അധികൃതര്‍ക്ക് നല്‍കിയിരുന്നു. അവര്‍ അനുമതിയും നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചിക്മംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിനോദ യാത്ര നടത്താനിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്‌കൂളില്‍ നിന്ന് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ഇന്ന് ഉച്ചയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിലെത്തി. യാത്ര പുറപ്പെടുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് എംവിഡി അധികൃതര്‍ സ്‌കൂളിലെത്തുകയും ബസിന്റെ കളര്‍കോഡ് ശരിയല്ലെന്നും മോഡിഫൈ ചെയ്തതാണെന്നും ആരോപിച്ചു. ഈ വാഹനങ്ങളില്‍ യാത്ര പോകാന്‍ പറ്റില്ലെന്ന് ആര്‍ടിഒ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. വിനോദയാത്ര മുടങ്ങുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രശ്‌നത്തിലിടപെട്ടു. എന്നിട്ടും എംവിഡി നിയമപ്രശ്‌നങ്ങള്‍ എടുത്തുപറഞ്ഞ് യാത്രയ്ക്ക് അനുവാദം നല്‍കാനാവില്ലെന്ന് വാശിപിടിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ എംഎല്‍എ സന്ദീപ് വാര്യരെ കാര്യം അറിയിച്ചു. എംഎല്‍എ ഫോണില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഒടുവില്‍ സത്യവാങ് മൂലം എഴുതി നല്‍കാമെന്നറിയിച്ചതോടെ വിനോദയാത്രയ്ക്ക് അനുമതി നല്‍കാന്‍ ആര്‍ടിഒ അധികൃതര്‍ തയ്യാറാവുകയായിരുന്നു. ചെറിയ തുക ഫൈന്‍ അടക്കാനും നിര്‍ദേശിച്ചു. തടസം നീങ്ങിയതോടെ വൈകീട്ട് മൂന്നുമണിക്ക് വിദ്യാര്‍ഥികളും അധ്യാപകരുമായി ബസുകള്‍ കര്‍ണാടകയിലേക്ക് പുറപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page