അഡൂർ സ്‌കൂളിലെ കുട്ടികൾക്കും ഇനി ടെന്നീസ് കളിക്കാം; സൗകര്യമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾ

അഡൂർ: അഡൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും ഇനി ടെന്നീസ് കളിക്കാം .കുട്ടികളുടെ കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനു പൂർവ്വ വിദ്യാർത്ഥി സംഘടന യുടെ നേതൃത്വത്തിൽ കായിക ഉപകരണങ്ങൾ നൽകി. സ്കൂളിനായി ടേബിൾ ടെന്നീസ് ടേബിളും അനുബന്ധ കളി ഉപകരണങ്ങളുമാണ് സംഘടന കൈമാറിയത്.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജെ. ഹരീഷൻ, സെക്രട്ടറി എ.എം. അബ്ദുൽ സലാം , ട്രഷറർ അഡൂർ ഷംസുദ്ദീൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജുള കുമാരി ടീച്ചറും സ്കൂൾ ലീഡർ എ.എസ്. ലാമിയയും ചേർന്ന് ഇവ ഏറ്റുവാങ്ങി.
വിദ്യാർത്ഥികളിൽ കായിക താല്പര്യം വളർത്തുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. ചടങ്ങിൽ പിടി എ പ്രസിഡൻ്റ് ബി വിഷ്‌ണുപാൽ, എസ്എംസി ചെയർമാൻ കെ എച്ച് ഷാഫി ഹാജി, ഒഎസ്എ ഭാരവാഹികളായ എ ഗംഗാധരൻ , എച്ച് കൃഷ്ണൻ, എ ചന്ദ്രശേഖരൻ, എം പി മൊയ്തീൻ കുഞ്ഞി, ടി കെ ദാമോദരൻ അധ്യാപകരായ കെ എം ലത്തീഫ്, ഡി കെ രതീഷ്, കെ സുധാമ, ബി രവി ,സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് ശോഭ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page