കാസര്‍കോട്: ജില്ലയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. അഗോഡ ആപ്പിലൂടെ ബുക്ക് ചെയ്ത റൂം ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപയിലധികം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്താതായി പരാതി. കാസര്‍കോട് കറന്തക്കാട്ടെ എം സുഹൈലാ(39)ണ് പരാതിയുമായി ജില്ലാ സൈബര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നുത്. സുഹൈലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പല തവണയായി 1,08,317 രൂപയാണ് ആരോ പിന്‍വലിച്ചിരിക്കുന്നത്. ഈ മാസം 4ന് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മൂന്നുതവണയായി 23,317 രൂപയും, യുപിഐ ട്രാന്സാക്ഷന് വഴി 85,000 രൂപയും ആരോ പിന്‍വലിച്ചതായി സുഹൈല്‍ നല്കിയ പരാതിയില്‍ പറയുന്നു. ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഹാക്ക് ചെയ്തതാണ് പണം തട്ടിയെടുത്തതായാണ് സംശയം. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.







