വെള്ളരിക്കുണ്ട്: കടുമേനി സ്വദേശിയായ 48 കാരന് തോട്ടില്‍ കുഴഞ്ഞുവീണ മരിച്ചു. പട്ടേങ്ങാനം ഉന്നതിയിലെ കെ വിജയന് (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അടക്ക പറിച്ച ശേഷം തോട്ടില്‍ മുഖം കഴുകാന്‍ പോയിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സാവിത്രിയാണ് ഭാര്യ. വിജനേഷ്, വിജേഷ്, വിഷ്ണു എന്നിവര്‍ മക്കളാണ്. രഞ്ജിത, രമ്യ, സുമിത എന്നിവരാണ് മരുമക്കള്‍. നിര്‍മ്മല, തങ്കമണി, ബിന്ദു, സിന്ധു, മായ എന്നിവര്‍ സഹോദരങ്ങളാണ്.







