കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. പവന് 2040 കുറഞ്ഞ് 97,720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12215 രൂപയിലാണ് വ്യാപാരം. ഇന്നലെയാണ് ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. തുടര്‍ച്ചയായ വിലയിടിവോടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് പുതിയ നിരക്ക്. 3787.44 ഡോളര്‍ ആണ് ഇപ്പോള്‍ രാജ്യാന്തരവില. 2025 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ജനുവരി 29-നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് ഒരു പവന് സ്വര്‍ണത്തിന് 1,31,160 രൂപയായിരുന്നു വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്.








