സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന് ദാരുണാന്ത്യം; കെഎസ്ഇബി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

മലപ്പുറം: വൈദ്യുത സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ വയലില്‍ വച്ചാണ് സംഭവം. ഞായറാഴ്ച രാവിലെ പത്തരയോടെ സുഹൃത്തുക്കളോടൊപ്പം വയലില്‍ നില്‍ക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനില്‍ തട്ടിയ നിലയിലായിരുന്നു. അതേസമയം, അപകട കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വെന്നിയൂര്‍ കെഎസ്ഇബി സെക്ഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. പല തവണ വിവരം അറിയിച്ചിട്ടും പരിഹരിക്കാന്‍ കെഎസ്ഇബി തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം നടന്നിട്ടും സ്റ്റേ കമ്പി മാറ്റി സ്ഥാപിക്കാനുള്ള നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page